
മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ ആറംഗസംഘം വയനാട്ടില്‍ പിടിയില്‍
വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്.പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സുരേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ് പിടികൂടിയത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസും വയനാട്ടിലെത്തി. പിടിയിലായവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പ്രതികളെ മഹാരാഷ്ട്ര പോലീസിന് കൈമാറും.

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി…
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.

ബാലരാമപുരം ഹൈടെക് മാർക്കറ്റിന്റെ ശിലാസ്ഥാപനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു…

