
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള ശിവകാശിയില്‍, പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നില ഗുരുതരം.ചിന്നകമന്‍പട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടം നടക്കുമ്പോള്‍ 50-ലധികം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ട്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നും പരിക്കേറ്റവരെ ഉടന്‍തന്നെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനവിവരമറിഞ്ഞയുടന്‍ പോലിസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

