
UTUC സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 10 ന് പിണറായി ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ദുർഭരണത്തിനുമെതിരെ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഈ ഗവണ്മെന്റ് അധികാരത്തിൽ വന്നിട്ട് ഏകദേശം 9 വർഷം പൂർത്തീകരിക്കാൻ പോകുന്നു.കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ തൊഴിലാളി ദ്രോഹ നടപടിയും ദുർഭരണവും നടത്തിയ ഒരു ഗവണ്മെന്റ് ഉണ്ടായിട്ടില്ല പതിനെട്ടോളം തൊഴിലാളി ക്ഷേമനിധി ബോർഡുകൾ തകർന്നു തരിപ്പണമായി. ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ നിധി ബോർഡായ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 18 മാസമായി പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല ക്ഷേമനിധി സമാഹരണമായി ഉണ്ടായിരുന്ന 600 കോടിയോളം രൂപ ഗവണ്മെന്റ് ബോര്ഡില് നിന്നും വകമാറ്റിയത് തിരികെ നൽകിയിട്ടില്ല ക്ഷേമനിധി സമാഹരണം കാര്യമായി നടക്കുന്നില്ല. സെയ്യ് ഇനത്തിൽ 800 കോടിയോളം രൂപ ബോർഡിന്റെയും ഗവൺമെന്റിന്റെയും കെടുകാര്യസ്ഥതമൂലം പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിലും മാസങ്ങളായി പെൻഷൻ നൽകുന്നില്ല. എക്‌സ്‌ഗ്രേഷ്യ പെൻഷൻ നിർത്തൽ ചെയ്തു. ഏകദേശം 3500 കോടി രൂപ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ഗവണ്മെന്റ് കടം എടുത്തിട്ട് തിരിച്ചു നൽകിയിട്ടില്ല. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്. കള്ളു തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങി എല്ലാ ക്ഷേമനിധി ബോർഡിൽ നിന്നു സർക്കാർ ക്ഷേമനിധി ഫണ്ട് വകമാറ്റിയതിനെ തുടർന്ന് ഇവയെല്ലാം ഊർദ്ധശ്വാസം വലിക്കുകയാണ്. കർഷക തൊഴിലാളി ക്ഷേമനിധിയിൽ 35 മാസമായി പെൻഷൻ നൽകുന്നില്ല.കേരളത്തിൽ 861 കശുവണ്ടി ഫാക്ടറികൾക്ക് ലൈസൻസ് ഉള്ളതിൽ ക്യാഷു കോർപറേഷന്റെ 30 ഫാക്ടറിയും കാപ്പക്സിന്റെ 10 ഫാക്ടറിയും കൂടി 40 ഫാക്ടറികളാണ് വല്ലപ്പോഴും TU പ്രവർത്തിക്കുന്നത്. 50 സ്വകാര്യ ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.പ്രവർത്തിക്കുന്ന ഫാക്ടറികളിൽ ന്യായമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ സ്വകാര്യ മുതലാളിമാർ ഗവൺമെന്റിന്റെ ഒത്താശയോടെ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു കൈമാറുകയാണ്.തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റിയോ മാറ്റാനുകൂല്യങ്ങളോ നൽകുന്നില്ല. അടഞ്ഞുകിടക്കുന്ന ഫാക്ടറി തുറക്കുന്നതിനോ ഗവണ്മെന്റ് ഏറ്റെടുക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

പൊതുമേഖലാ സ്ഥാപനമായ ചവറ KMML, തിരുവനന്തപുരം ടൈറ്റാനിയം തുടങ്ങിയവയെല്ലാം ഗവൺമെന്റിന്റെ നയം മൂലം വലിയ ഭീഷണി നേരിടുകയാണ്. വാട്ടർഅതോററ്ററിയിൽ പിരിയുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി വർഷങ്ങളായി കുടിശ്ശികയാണ്. KSRTC യിൽ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നില്ല ആശ വർക്കർമാർ ന്യായമായ വേതനത്തിനുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ രണ്ടു മാസമായി സമരം നടത്തുകയാണ്.യാതൊരു തത്വദീക്ഷയുമില്ലാതെ ഈ സമരം ന്യായമായി പരിഹരിക്കുന്നതിന് പകരം പ്രതികാരനടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. അവർ ചെയ്തു വരുന്ന സേവനത്തിനു ഒരു പരിഗണനയും ഗവണ്മെന്റ് നൽകുന്നില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി കൂടുകയാണ്. റേഷൻ വ്യാപാരികൾക്ക് മാസങ്ങളായി കമ്മീഷൻ നൽകുന്നില്ല.കേരളത്തിലെ ആഭ്യന്തരവകുപ്പ് വൻപരാജയമാണ്.അക്രമങ്ങളും കൊലപാതകങ്ങളും പെരുകിവരുന്നു. കൊച്ചുകുട്ടികൾ പോലും മയക്കുമരുന്നുകൾക്കും ലഹരിപദാർത്ഥങ്ങൾക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു.വിദ്യാഭ്യാസ മേഖല നിലവാര തകർച്ചയിലേക്ക് പോകുന്നു. എന്തിനും ഏതിനും നികുകി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ചുരുക്കിപറഞ്ഞാൽ കേരളത്തിലെ സമസ്ത മേഖലകളെ തകർത്ത ഒരു ഗവണ്മെന്റാണ് പിണറായിയുടേത്. ഈ സാഹചര്യത്തിലാണ് ഈ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് UTUC മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
