എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു സാധു സ്ത്രീയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയിൽ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിത്. അവരുടെ ജീവിതത്തിൽ പ്രയാസം വന്നപ്പോൾ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി അവരെ ചേർത്ത് നിർത്തി സഹായിച്ചു. ഇക്കാര്യം അവർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള …