തീരദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു…
കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണവും ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു.ക്ഷേമനിധി ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കളിൽ 2023-24 അധ്യയന വർഷം എസ്. എസ്. എൽ. സി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, ഫിഷറീസ്, ടെക്നിക്കൽ ഹൈസ്കൂൾ തലങ്ങളിൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കായിക ഇനങ്ങളിൽ സംസ്ഥാന- ദേശീയ തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. വെട്ടുകാട് കമ്മ്യൂണിറ്റി …