ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രായേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുല്ല പറഞ്ഞു.തെക്കന്‍ ലെബനാനില്‍ വ്യോമാക്രണം നടത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടിച്ചത്. ഏത് സമയത്തും ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേലിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലില്‍ രണ്ട് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്.
‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു …
മലയാള താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന് സിദ്ദിഖ് രാജിവച്ചു. കഴിഞ്ഞ ദിവസം നടനെതിരെ നടി രേവതി സമ്പത്ത് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.’അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയക്കുകയായിരുന്നു.വര്‍ഷങ്ങള്‍ക്കുമുന്‍പ് സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്ന് നടി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.
ലൈംഗിക ആരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു …
ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്ന് രാവിലെയാണ് സർക്കാരിന് രാജിക്കത്ത് കൈമാറിയത്.അപമര്യാദമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായിരുന്നു.ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്ത് രാജിവച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പ് നൽകിയിരുന്നു.
ഡിവൈഎഫ്ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു …
പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു. മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്ക്.കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന സംഘം വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. പൊലീസ് എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. കഞ്ചാവ് വില്പനക്കാരാണ് പിന്നിലെന്ന് സിപിഐ എമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. പന്തളം പൊലീസ് അന്വേഷണം തുടങ്ങി.