ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാത്തതിന്റെ മറുപടിയുമായി മോഹന്‍ലാല്‍. താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്ന് മോഹന്‍ലാ പറഞ്ഞു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയത്. സിനിമ സമൂഹത്തിന്റെ ഒരുഭാഗം മാത്രമാണ്. മറ്റ് എല്ലായിടത്തും ഉണ്ടാകുന്നതുപോലെ സിനിമയിലും ഉണ്ടായിട്ടുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മീഷ് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നു. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നതായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.അമ്മ എന്നത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.. കേരളാ ക്രിക്കറ്റിന്റെ ലോഞ്ചിങ്ങ് ചടങ്ങിനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. എനിക്ക് ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്.തങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഇത് ഒരു വലിയ വ്യവസായം തകര്‍ന്നുപോകുന്ന കാര്യമാണ്. പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നതാണ്. തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മദ്രാസില്‍ വച്ചാണ്. അന്നൊന്നും ഒരുതരത്തിലുമുളള സൗകര്യവുമില്ല. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. കുറ്റം ചെയ്തെന്ന് പറയുന്നവര്‍ക്ക് പിന്നാലെ പൊലീസുണ്ട്. അതില്‍ ആധികാരികമായി ഉത്തരം പറയേണ്ടത് താനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘സുരേഷ്‌ഗോപിയെ ജയിപ്പിച്ചത് എഡിജിപി അജിത്കുമാര്‍’; പോലിസ് ഉന്നതനെതിരേ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ അതിഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മരംമുറി, ഷാജന്‍ സ്‌കറിയയെ രക്ഷിക്കാന്‍ കൈക്കൂലി തുടങ്ങിയ ആരോപണങ്ങള്‍ക്കു പിന്നാലെ പി വി അന്‍വര്‍ മറ്റൊരു ആരോപണവുമായി രംഗത്തെത്തി. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിച്ചത് എഡിജിപി അജിത്കുമാര്‍ ആണെന്നും പൂരം അലങ്കോലമാക്കിയത് അതിനുവേണ്ടിയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. പോലിസിന്റെ പൂരം കലക്കലിലൂടെയാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ്പിയുമായുള്ള പി വി അന്‍വറിന്റെ തര്‍ക്കമാണ് ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നത്. നിലവിലുള്ള എസ് പി എസ് ശശിധരനെതിരേ പൊതുവേദിയില്‍ പ്രസംഗിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. എസ് പി ഓഫിസ് കോംപൗണ്ടിലെ മരംമുറി വിവാദത്തില്‍ നടപടി ആവശ്യപ്പെട്ടപ്പോഴും എസ്പിയുടെ ഓഫിസിലേക്കെത്തിയ അന്‍വറിനെ തടഞ്ഞതും പിന്നീട് കുത്തിയിരിപ്പ് സമരം നടത്തിയതുമെല്ലാം വിവാദങ്ങളില്‍ വഴിത്തിരിവായി. ഇതിനിടെയാണ്, മലപ്പുറം മുന്‍ എസ് പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. അജിത് കുമാറിന്റെ വഴിവിട്ട നീക്കങ്ങളെ കുറിച്ചുള്ള അനുഭവങ്ങളാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. എം ആര്‍ അജിത്കുമാര്‍ സര്‍വശക്തനാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരനുമായുള്ള ഏറെ അടുപ്പമുണ്ടെന്നും എസ് പി സുജിത് ദാസ് പറയുന്നുണ്ട്. നേരത്തേ, മലപ്പുറം ജില്ലയില്‍ അനാവശ്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു, താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊല തുടങ്ങിയ വിഷയങ്ങളിലെല്ലാം വിവാദനായകനായ മുന്‍ എസ് പി സുജിത് ദാസ്, മരംമുറി പരാതി പിന്‍വലിക്കാന്‍ അപേക്ഷിക്കുന്നതാണ് ഓഡിയോയിലുള്ളത്.