എഡിജിപി അജിത് കുമാര്‍, മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരേ ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത് കുമാര്‍, എസ്പി സുജിത് ദാസ് , ഡാന്‍സാഫ്-കസ്റ്റംസ് സംഘത്തിനും കൊല സ്വര്‍ണ്ണകടത്ത് ബന്ധമുണ്ടെന്ന് എംഎല്‍എ ചൂണ്ടികാട്ടി. എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. പത്തനംതിട്ട എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അതില്‍ അട്രാക്ട് ചെയ്യണം. അതില്‍ അട്രാക്ട് ചെയ്തവനാണ് എം.ആര്‍ അജിത് കുമാര്‍. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
‘അജിതുകുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡുണ്ട് എന്റെ കൈയില്‍. സംസാരിക്കുന്നത് സഹോദരനോടാണ്. ആ കോളിന്റെ അങ്ങെ അറ്റത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരന്‍ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്.