EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

കമ്പത്തിറങ്ങിയ കൊമ്പൻ നാടു വിറപ്പിച്ചു, മയക്കു വെടി വയ്ക്കാൻ തമിഴ്നാട്…

കേരളം വിട്ട കാട്ടു കൊമ്പൻ അരിക്കൊമ്പൻ തമിഴാനാടിനെ കിടുകിടെ വിറപ്പിക്കുന്നു. ഇന്നലെ രാത്രി കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓ‌ട്ടോ റിക്ഷ തകർത്തു. നാട്ടുകാരെ വിരട്ടോയോടിച്ചു. പുളിമരക്കൂട്ടത്തിൽ ഒളിച്ചിരുന്ന കാട്ടാന പൊടുന്നനെയാണ് തിരക്കേറിയ കമ്പം ടൗണിലേക്ക് ഓടിയിറങ്ങിയത്. തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് …

കമ്പത്തിറങ്ങിയ കൊമ്പൻ നാടു വിറപ്പിച്ചു, മയക്കു വെടി വയ്ക്കാൻ തമിഴ്നാട്… Read More »

ഹോട്ടലുടമ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയോ?പ്രതികളെ തിരൂരിലെത്തിച്ചു ചോദ്യം ചെയ്യൽ തുടങ്ങി…

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളായ ഷിബിലിയെയും, ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഇവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. അടിമുടി ദുരൂഹത നിറഞ്ഞ ഈ കൊലപാതകത്തിന്റെ ചുരുൾ നിവർത്താനുള്ള ഉദ്യമത്തിലാണ് പൊലീസ്. സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയാണ് വക വരുത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.റോഡുമാർഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചത്. കൊലപാതകം നടന്ന സമയം, കാരണം, മാറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത …

ഹോട്ടലുടമ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയോ?പ്രതികളെ തിരൂരിലെത്തിച്ചു ചോദ്യം ചെയ്യൽ തുടങ്ങി… Read More »

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലംഇന്ന് പ്രഖ്യാപിക്കും..

 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്…

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, അഗ്‌നിരക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൊല്ലത്തെ തീപിടിത്തത്തിന് …

കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്… Read More »

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും…

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടന യുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഇന്ന് വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക …

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും… Read More »

മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

പ്രതിപക്ഷം അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീപിടിത്തമുണ്ടാകുന്നതും സെക്രട്ടേറിയറ്റിൽ ഇടിമിന്നലേല്ക്കുന്നതും ക്യാമറ കേടാവുന്നതും പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്മെഡിക്കൽ സർവീസസ് കോർപറേഷൻ കൊല്ലം ​ഗോഡൗണിൽ തീപിടിച്ചത്. പിന്നാലെ കോർപ്പറേഷൻ തിരുവനന്തപുരത്തെ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ …

മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  Read More »

സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്ക്…

സിവിൽ സർവീസ് പരീക്ഷാ ഫലം യുപിഎസ്സി പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. പാലാ സ്വദേശിനി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.സിവിൽ സർവീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്‌സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തിൽ നിന്നും 263 പേരും എസ് സി വിഭാഗത്തിൽ നിന്നും …

സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്ക്… Read More »

SAWAK സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ക്ഷേമനിധി ഓഫീസ് മാർച്ച്…

സ്റ്റേജ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ക്ഷേമനിധി ഓഫീസ് മാർച്ച്…60 വയസ്സ് കഴിഞ്ഞ അർഹരായ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരവസരം കൂടി അനുവദിക്കുക. സർക്കാർ ആഘോഷങ്ങളിൽ നിന്നും ഇവൻ മാനേജ്മെന്റിന് ഒഴിവാക്കുക, കലാകാര പെൻഷൻ ഏകീകരിക്കുക 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആരംഭിച്ച മാർച്ച് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി…സംസ്ഥാന പ്രസിഡന്റ് ജികെ പിള്ള തെക്കേടത്തിന്റെ അധ്യക്ഷതയിൽ ക്ഷേമനിധി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ വക്കം …

SAWAK സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ക്ഷേമനിധി ഓഫീസ് മാർച്ച്… Read More »