EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കമ്പത്തിറങ്ങിയ കൊമ്പൻ നാടു വിറപ്പിച്ചു, മയക്കു വെടി വയ്ക്കാൻ തമിഴ്നാട്…

കേരളം വിട്ട കാട്ടു കൊമ്പൻ അരിക്കൊമ്പൻ തമിഴാനാടിനെ കിടുകിടെ വിറപ്പിക്കുന്നു. ഇന്നലെ രാത്രി കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓ‌ട്ടോ റിക്ഷ തകർത്തു. നാട്ടുകാരെ വിരട്ടോയോടിച്ചു. പുളിമരക്കൂട്ടത്തിൽ ഒളിച്ചിരുന്ന കാട്ടാന പൊടുന്നനെയാണ് തിരക്കേറിയ കമ്പം ടൗണിലേക്ക് ഓടിയിറങ്ങിയത്. തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്നാട്ടിലും വൻ വാർത്താ പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും.

Leave a Comment

Your email address will not be published. Required fields are marked *