സ്റ്റേജ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ക്ഷേമനിധി ഓഫീസ് മാർച്ച്…
60 വയസ്സ് കഴിഞ്ഞ അർഹരായ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരവസരം കൂടി അനുവദിക്കുക. സർക്കാർ ആഘോഷങ്ങളിൽ നിന്നും ഇവൻ മാനേജ്മെന്റിന് ഒഴിവാക്കുക, കലാകാര പെൻഷൻ ഏകീകരിക്കുക 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആരംഭിച്ച മാർച്ച് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി…
സംസ്ഥാന പ്രസിഡന്റ് ജികെ പിള്ള തെക്കേടത്തിന്റെ അധ്യക്ഷതയിൽ ക്ഷേമനിധി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ വക്കം ഷക്കീർ, അലിയാർ പുന്നപ്ര, ശാന്തിവിള ദിനേശ് എന്നിവർ മുഖ്യ പ്രസംഗം നടത്തി.. നെടുമുടി അശോക് കുമാർ പി.ടി. സുബൈർ,വിജയൻ മാവുങ്കൽ അഡ്വക്കേറ്റ് പി വി.വിജയൻ, വിനോദ് അജുബിത, പി എസ് സുഗന്ധപ്പൻ,അജി എം ചാലക്കേരി, അഡ്വക്കേറ്റ് ദിലീപ് ചെറിയനാട് എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം സ്വാഗതവും ട്രഷറർ ഉമേഷ് എം സാലിയാൻ, നന്ദിയും രേഖപ്പെടുത്തി വിവിധ കലാരൂപങ്ങൾ ജാഥയിൽ അണിനിരന്നു…