channel news

തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം…

തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൻ്റെ ചുമർ ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്താണ് മരിച്ചത്. തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് പുലർച്ചെ ഏകദേശം 1.30 ക്ക് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സിറ്റിപോലീസ്

തുമ്പ കിൻഫ്ര പാർക്കിൽ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം… Read More »

ആർആർആർ സിനിമയിലെ ഗവർണർ; ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു…

ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയുമായിരുന്നു. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവന്‍സണ്‍. ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ രാജമൗലി നടന് ആദരാഞ്ജലി അർപ്പിച്ചു.

ആർആർആർ സിനിമയിലെ ഗവർണർ; ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു… Read More »

കേരളത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ പറഞ്ഞു…

കേരളത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ പറഞ്ഞു… Read More »

റയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും…

ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

റയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും… Read More »

ഗേറ്റ് അടച്ചത് ഞാനല്ല, തുറക്കേണ്ടെന്ന് പറഞ്ഞു; കുട്ടികളുടെ ദുരിതമറിഞ്ഞാണ് തുറന്നത്: ശ്രീനിജിന്‍…

കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞതിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസില്‍ അറിയിച്ചില്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി.ജില്ലാ സ്പോർട്സ് കൗൺസില്‍ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു.സിലക്ഷൻ ട്രയൽസ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിൻ വിശദീകരിച്ചു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം

ഗേറ്റ് അടച്ചത് ഞാനല്ല, തുറക്കേണ്ടെന്ന് പറഞ്ഞു; കുട്ടികളുടെ ദുരിതമറിഞ്ഞാണ് തുറന്നത്: ശ്രീനിജിന്‍… Read More »

ലേബർ കോൺക്ളേവ് സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ വാർത്താസമ്മേളനം…

ലേബർ കോൺക്ളേവ് സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ വാർത്താസമ്മേളനം…

ലേബർ കോൺക്ളേവ് സംബന്ധിച്ച് തൊഴിൽ മന്ത്രിയുടെ വാർത്താസമ്മേളനം… Read More »

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് എ.കെ.ആന്റണി…

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനുമാണ്. ദേശസ്‌നേഹം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അദ്ദേഹം പ്രകടിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപ അന്തരീക്ഷം ഇല്ലാതാക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. പഞ്ചാബ്,അസ്സാം,മിസ്സോറാം തുടങ്ങിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം നഷ്ടമായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അതിന് അപമാനമാണ്

രാജ്യത്ത് സമാധാനവും ഐക്യം കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് എ.കെ.ആന്റണി… Read More »

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്‌എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറപ്പെടുവിച്ചു. ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദ്ദേശത്തിൽ പറയുന്നു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവർത്തികൾ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്… Read More »

ക്ലാസുകൾ ജൂലൈ അഞ്ചിന്; ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും…

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ സീറ്റ് വർധന ഇത്തവണയും തുടരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകളും അനുവദിച്ചിരുന്നു. ഈ പ്രാവശ്യവും അത് തുടരും. താലൂക്ക് അടിസ്ഥാനത്തില്‍

ക്ലാസുകൾ ജൂലൈ അഞ്ചിന്; ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും… Read More »

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച വിദ്യാർത്ഥിയുടെ ആത്മഹത്യ; പെൺകുട്ടിയെ യുവാവ് ശല്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ…

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്. രാഖിശ്രീയുടെ മരണം യുവാവിൻ്റെ ശല്യം സഹിക്ക വയ്യാതെയെന്ന് അച്ഛൻ പറഞ്ഞു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ മാധ്യമങ്ങളോട്‌ പറഞ്ഞു.ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച വിദ്യാർത്ഥിയുടെ ആത്മഹത്യ; പെൺകുട്ടിയെ യുവാവ് ശല്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ… Read More »