
ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.