
ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയുമായിരുന്നു. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റേ സ്റ്റീവന്‍സണ്‍. ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ രാജമൗലി നടന് ആദരാഞ്ജലി അർപ്പിച്ചു.