channel news
മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി…
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരികകേന്ദ്രത്തിൻറെ ശുചിമുറിയിൽനിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 14നാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നു ചാടിപ്പോയത്. തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാടിപ്പോകുകയായിരുന്നു. കുരങ്ങിനെ കൈവിട്ടു പോയിട്ട് ഒരു മാസമായിട്ടും അതു തലസ്ഥാനം വിട്ടു പോകാത്തത് കൗതുകമായി. കാണാതായതിന്റെ തൊട്ടടുത്ത ദിവസം മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി. രാത്രി …
മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി… Read More »
മണിപ്പൂരിൽ സ്കൂളിന് മുന്നിൽ യുവതി വെടിയേറ്റ് മരിച്ചു…
കലാപം തുടരുന്ന മണിപ്പൂരിൽ സ്കൂളിന് മുന്നിൽ യുവതി വെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇംഫാലിലെ ശിശുനികേതൻ സ്കൂളിന് മുന്നിൽ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇംഫാലിൽ രണ്ടുദിവസം മുൻപാണ് സ്കൂളുകൾ തുറന്നത്. ഇതിനു പിന്നാലെയുണ്ടായ ആക്രമണം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു…
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു.കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പിന്‍റെ വലതുവശത്തുള്ള കൂറ്റൻ മരമാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.യുഡിഎഫ് നേതൃയോഗം ഉള്‍പ്പെടെയുള്ളവ സ്ഥിരമായി നടക്കുന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. സതീശൻ കെപിസിസി നേതൃയോഗത്തിനായി ഇന്ദിരാ ഭവനിലേക്ക് പോയ വേളയിലാണ് മരംവീണത്. അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുനീക്കി.
അതിശക്തമായ മഴ; രണ്ട് മരണം; കടലാക്രമണം രൂക്ഷം ; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
സംസ്ഥാനത്ത് അതിശക്ത മഴയിലും മിന്നല്‍ ചുഴലിയിലും രണ്ട് മരണം. കനത്ത നാശനഷ്ടങ്ങളും. മഴക്കെടുതിയില്‍ കണ്ണൂരും ആലപ്പുഴയിലുമാണ് ഓരോ മരണം. കണ്ണൂര്‍ വെള്ളക്കെട്ടില്‍ വീണ് ബഷീറും (50) ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് രാജ്കുമാറുമാണ് മരിച്ചത്. മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും …
എ.ഐ ക്യാമറ: ഒരു മാസം കൊണ്ട് പിഴയായി ലഭിച്ചത് 81.78 ലക്ഷം…
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചശേഷം ഒരു മാസം കൊണ്ട് 20.42 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് ക്യമാറകള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 …
എ.ഐ ക്യാമറ: ഒരു മാസം കൊണ്ട് പിഴയായി ലഭിച്ചത് 81.78 ലക്ഷം… Read More »
മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ…
മന്ത്രിയുടെ അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് പൊലീസ് മർദ്ദനം. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദിച്ചത്.മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവർ. പൊലീസ് മർദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ; ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് , ജാഗ്രത …
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു.ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോഡും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്.മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്.തൃശ്ശൂരില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവില്‍ …
ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണം: മുസ്‌ലിം നേതൃസമിതി…
ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതൃസമിതി യോഗം അഭ്യര്‍ത്ഥിച്ചു. ഏക സിവില്‍കോഡ് പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്നമാണ്. മതേതര വിശ്വാസികളെല്ലാം ഒന്നിച്ച് നിന്നാണ് ഏക സിവില്‍കോഡിനെതിരെ നീങ്ങേണ്ടത്. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളാണ് ഇതിനകം തന്നെ ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. രാമ ക്ഷേത്രം, …
ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണം: മുസ്‌ലിം നേതൃസമിതി… Read More »