EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ തട്ടിപ്പുക്കാരൻ; തൽസ്ഥാനത്ത് നിന്ന് നീക്കണം: കെ എസ് യു…

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പി എച്ച് ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയതാണെന്നും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കളിയാടാൻ തട്ടിപ്പുക്കാരനാണെന്നും അയാളെ തൽസ്ഥാനത്ത്‌ നിന്നും നീക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. കേരളത്തിൽ ഒരു സർക്കാർ സ്കൂളിൽ 2009-17 കാലത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ 2012-14 ൽ ആസാമിൽ നിന്നും ചട്ടവിരുദ്ധമായാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡ്വൈസറുമായ രതീഷ് കാളിയാടൻ ഒരേ സമയം ഫുൾടൈമായി പി എച്ച് ഡി …

മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ തട്ടിപ്പുക്കാരൻ; തൽസ്ഥാനത്ത് നിന്ന് നീക്കണം: കെ എസ് യു… Read More »

വള്ളംകളിക്കിടെ ചമ്പകുളത്ത് വള്ളം മറിഞ്ഞു; രക്ഷാ പ്രവര്‍ത്തനം നടക്കുന്നു…

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു.  ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാട്ടില്‍തെക്കേതില്‍ വള്ളമാണ് മറിഞ്ഞത്.ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ട്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ …

വള്ളംകളിക്കിടെ ചമ്പകുളത്ത് വള്ളം മറിഞ്ഞു; രക്ഷാ പ്രവര്‍ത്തനം നടക്കുന്നു… Read More »

പ്ലസ് വണ്‍, ബിരുദ പ്രവേശനം: മന്ത്രി ആര്‍ ബിന്ദുവിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം…

പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ മലബാറിനോടും കണ്ണൂര്‍ ജില്ലയോടുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ പരിപാടിക്കെത്തിയ ഉന്നത മന്ത്രി ആര്‍ ബിന്ദു കവാടത്തില്‍ എത്തിയപ്പോഴാണ് കരിങ്കൊടി ഉയര്‍ത്തിയത്. പ്രതിഷേധക്കാരെ ഉടന്‍ തന്നെ പോലിസ് സംഘം അറസ്റ്റ് ചെയ്തുനീക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയങ്ങളും, പ്ലസ് വണ്‍ വിഷയത്തില്‍ മലബാറിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുമാണ് കരിങ്കൊടി കാണിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഒ …

പ്ലസ് വണ്‍, ബിരുദ പ്രവേശനം: മന്ത്രി ആര്‍ ബിന്ദുവിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി പ്രതിഷേധം… Read More »

വ്യാജ എല്‍എസ് ഡി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍…

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്റ് ചെയ്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. മയക്കുമരുന്നുണ്ടെന്ന് ഫോണ്‍ വഴി വിവരം ലഭിച്ച ഉടന്‍ തന്നെ ഷീലാ സണ്ണിയുടെ സ്ഥാപനത്തിലെത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് …

വ്യാജ എല്‍എസ് ഡി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍… Read More »

എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി…

മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം …

എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി… Read More »

ഖത്തറില്‍ വാഹനത്തിൽ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു…

സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചുണ്ടായ അപകടത്തിൽ ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് മരണപ്പെട്ടു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ്‌ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) ഗുരുതര പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം. മസ്‌ക്കറ്റിൽ നിന്ന് സലാലയില്‍ വാഹനത്തിൽ എത്തിയ ഇവർ സന്ദർശനം പൂർത്തിയാക്കി മടങ്ങി പോവുകയായിരുന്നു. സഞ്ചരിച്ച വാഹനം തുംറൈത്തില്‍ നിന്ന് എമ്പത് …

ഖത്തറില്‍ വാഹനത്തിൽ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു… Read More »

ക്വാറി നടത്തണമെങ്കില്‍ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്…

കരിങ്കല്‍ ക്വാറി നടത്താന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടുകോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവിന്റെ പേരിലാണ് സംഭാഷണം. തന്റെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറികള്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് രണ്ടുകോടി ആവശ്യപ്പെട്ടിരിക്കുന്നത്.ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കാര്യങ്ങളെല്ലാം ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പിന്നെ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.ക്വാറി ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി …

ക്വാറി നടത്തണമെങ്കില്‍ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്… Read More »

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയെ പിടികൂടും…

പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജന്‍ സ്‌കറിയയെ ഉടന്‍ പൊലീസ് പിടികൂടും. കേസില്‍ എസ്.സി എസ്.ടി പീഡന വിരുദ്ധ നിയമം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. വിധിപ്പകര്‍പ്പില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ …

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയെ പിടികൂടും… Read More »