കേരളസമരം ; പ്രതിഷേധം ഉജ്വല മുന്നേറ്റമാകും…
ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധസമരം നടക്കും. എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന പ്രതിഷേധം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്വല അധ്യായമായി മാറും. സമരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നിലകൊള്ളുന്ന എല്ലാവരും ഏറ്റെടുക്കേണ്ടിവരുന്ന സമരമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ പങ്കാളിത്തം സമരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി …