EN24TV

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്…

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ മേഖല, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല തുടങ്ങി വിവിധ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തിയാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പുരസ്‌കാര നിർണ്ണയത്തിൽ നിർണ്ണായകമായി.
കൂടാതെ, രാജ്യത്ത് ആദ്യമായി ‘എനർജി കൺസർവേഷൻ ആൻഡ് സസ്റ്റെയിനബിൾ ബിൽഡിംഗ് കോഡ് റൂൾസ്’ വിജ്ഞാപനം ചെയ്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ സംസ്ഥാനമെന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റവും പുരസ്‌കാര നേട്ടത്തിന് കാരണമായി. ഊർജ സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച സമഗ്ര സമീപനത്തിനുള്ള ദേശീയ അംഗീകാരമാണ് ഈ പുരസ്‌കാരം.

200 പേര്‍ക്ക് നൂതന സ്‌ട്രോക്ക് ചികിത്സ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രി

ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം

തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ 200 പേര്‍ക്ക് നല്‍കി. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. ടിഷ്യു പ്ലാസ്മിനോജന്‍ ആക്റ്റിവേറ്റര്‍ എന്ന വിലയേറിയ മരുന്ന് ഉപയോഗിച്ചാണ് ഈ ചികിത്സ നല്‍കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇഇജി, നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നീ സൗകര്യങ്ങളും ഉണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ ഇത് സഹായകരമാണ്.

മലയോര ജില്ലയായ പത്തനംതിട്ടയില്‍ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഒന്നുമില്ലാതിരുന്ന സാഹചരത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നൂതന സ്‌ട്രോക്ക് ചികിത്സ സജ്ജമാക്കിയത്. ഈ നേട്ടം കൈവരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മന്ത്രി അഭിനന്ദിച്ചു.

സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതിനാലാണ് വളരെദൂരം യാത്ര ചെയ്യാതെ അതത് ജില്ലകളില്‍ തന്നെ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 12 ജില്ലകളില്‍ സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കി വരികയാണ്.

അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ പെട്ടെന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അതിനാല്‍ സമയബന്ധിതമായ സ്‌ട്രോക്ക് ചികിത്സയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.

അന്താരാഷ്ട്ര സിനിമ വ്യാപാരത്തിന് വാതിൽ തുറന്ന് കേരള ഫിലിം മാർക്കറ്റ്; മൂന്നാം പതിപ്പിന് തുടക്കമായി
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. ഡിസംബർ 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്.

സാംസ്കാരിക വകുപ്പ്
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഫിലിം മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. രാജൻ ഖൊബ്രഗഡെയും ക്യൂറേറ്റർ ലീന ഖൊബ്രഗഡെയും ചേർന്ന് ഭദ്രദീപം തെളിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടാക്കൾ ഒത്തുചേരുന്ന കേരള ഫിലിം മാർക്കറ്റ് സാംസ്കാരിക അതിരുകൾ മറികടന്ന് സംവാദവും സഹകരണവും വളർത്തുന്ന സജീവമായ സർഗാത്മക വേദിയാണെന്ന്
ഡോ. രാജൻ ഖോബ്രഗഡേ
അഭിപ്രായപ്പെട്ടു. ലീന ഖൊബ്രഗഡെയുടെ നേതൃത്വത്തിലുള്ള ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തെയും ലൈബ്രറിയെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രാദേശിക സിനിമയെ ആഗോള വേദിയിലേക്ക് ഉയർത്തുന്ന ഫിലിം മാർക്കറ്റ് മലയാള സിനിമക്ക് കൂടുതൽ കരുത്ത് പകരും.

ലീന ഖോബ്രഗഡേയുടെ പത്ത് സിനിമകൾ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംവിധായകൻ ടി.വി. ചന്ദ്രൻ മുഖ്യാതിഥിയായി. കെഎസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. .
ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ്, നടൻ ഇർഷാദ്,
കെ എസ് എഫ് ഡി സി ബോർഡ് അംഗം ജീത്തു കൊളയാട് , സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ, മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറക്കുകയും ആഗോള സിനിമാ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് കേരള ഫിലിം മാർക്കറ്റിന്റെ ലക്ഷ്യം.
പ്രോജക്ട് മാർക്കറ്റ്, വീഡിയോ ലൈബ്രറി, ഇൻഡസ്ട്രി വോയിസസ്, പിച്ച്ബോക്സ് തുടങ്ങിയ വിപുലമായ വിഭാഗങ്ങളാണ് മൂന്നാം പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.12 പ്രോജക്റ്റുകളും ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തിൽ 13 സിനിമകളും ഇതിൽ ഉൾപ്പെടും.

ദിലീപിന്റെ സിനിമ പ്രദശിപ്പിച്ചതിൽ തർക്കം
തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല, തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു, തുടർന്ന് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.

‘കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്’; പ്രതികരിച്ച് മഞ്ജു വാര്യർ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല എന്നും കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ് എന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. . അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും അവർ പറയുന്നു. വിധി വന്നതിനു ശേഷം ആദ്യമായി അതിജീവിത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെ ആണ് മഞ്ജു വാര്യരും പ്രതികരിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും, ഇന്നും, എന്നും അവൾക്കൊപ്പം

മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആഘോഷിച്ചു

  മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ്റെ

250-ാമത് സ്ഥാപക ദിനം ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വിപുലമായി ആഘോഷിച്ചു.

ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക സമ്മേളന ത്തിൽ ഇന്ത്യൻ ആർമി നോർത്തേൺ കമാൻഡ് മേധാവിയും ബറ്റാലിയന്റെ മുൻ തലവനുമയ ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ സംബന്ധിച്ചു. ഇന്ത്യൻ ആർമിയുടെ മികച്ച പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരാൻ എല്ലാ സൈനിക ഉദ്യോഗസ്ഥരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 3000 ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കലാ സാംസ്കാരിക പ്രകടനങ്ങൾ,ബഡാഖാന എന്നിവ ഉൾപ്പെട്ടിരുന്നു. വീരമ…
[7:58 PM, 12/13/2025] +91 94955 45916: കേരള ഫിലിം മാർക്കറ്റിന് നാളെ തുടക്കമാകും

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് നാളെ (ഞായർ) തുടക്കമാകും.

Leave a Comment

Your email address will not be published. Required fields are marked *