
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഉള്‍വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരകളില്‍ കഴിയുന്ന നിലമ്പൂരിലെ 300 റോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാതെ ഏഴ് വര്‍ഷമായി ഇടത് സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.
കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന് വീമ്പിളക്കുമ്പോഴാണ് 2018ലും 2019തിലുമുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട നിലമ്പൂരിലെ ആദിവാസി സമൂഹം വനത്തിനുള്ളില്‍ വീടും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകിക്കുന്നതെന്നും കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടിയുള്ള കരുളായി പഞ്ചായത്ത് പര്യടനത്തില്‍ ഉല്‍വനത്തിലെ മുണ്ടക്കടവ് നഗറില്‍ പ്രസംഗിക്കുകയായിരുന്നു. അനീഷ് കരുളായി ആധ്യക്ഷം വഹിച്ചു. ദേവന്‍ ചാലിയാര്‍, നാസര്‍ കക്കോടന്‍, കെ.ടി സെയ്തലവി, എം. കബീര്‍, ജില്ലാ പഞ്ചായത്ത് മൂത്തേടം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി റൈഹാനത്ത് കുറുമാടന്‍, കാളികാവ് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ടി. സുരേഷ്, പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി രഹ്‌ന നെച്ചിക്കാടന്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി. ജില്ലാ കളക്ടർ അനു കുമാരി ഇലക്ഷൻ ഗൈഡിന്റെ പ്രകാശനം നിർവഹിച്ചു.


ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ, വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ജില്ലയിലെ വോട്ടർമാർ, പെരുമാറ്റച്ചട്ടം, പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിതാ റാണി സി.എസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ എസ്, അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ, പ്രിസം ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
