EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സുപ്രധാനമായ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ട് ജീവനക്കാരുടെ ഡിഎ കേവലം രണ്ട് ശതമാനം മാത്രമായി പരിമിതപ്പെടുത്തി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു പ്രകടനം നടത്തി.വാഗ്ദാനങ്ങൾ ജലരേഖയാക്കിയും ഉറപ്പുകൾ ലംഘിച്ചും സംസ്ഥാ സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ വഞ്ചിച്ചുവെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു …

ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ… Read More »

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക…

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കമാന്‍ഡ് സെന്ററും ആയുധ കേന്ദ്രവുമടക്കം 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ആഗോളവ്യാപാരത്തെ തടസപ്പെടുത്തുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്തുകൊണ്ട് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് അമേരിക്ക പറഞ്ഞു. നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിനെ ലക്ഷ്യമിടുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചായിരുന്നു ഇവരുടെ ആക്രമണം. ജനുവരി 28ന് ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് …

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക… Read More »

മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം.

മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരി​ഗണിച്ചാണു പുരസ്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അഡ്വാനി. 1970 മുതൽ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അഡ്വാനിയുടേതെന്നും മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ അഡ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ …

മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. Read More »

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു…

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സ്ഥിരീകരിച്ചത്. കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചുവെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു.ഇന്നലെ …

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു… Read More »

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മമത; ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ മത്സരിക്കൂ…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘കോണ്‍ഗ്രസ് 300 സീറ്റുകളില്‍ മത്സരിച്ചാല്‍ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്ക് രണ്ടുസീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വേണം. അങ്ങനെയാണെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാന്‍ …

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മമത; ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ മത്സരിക്കൂ… Read More »

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു; ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും…

ഭൂമി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത ഇദ്ദേഹത്തെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹേമന്ദ് സോറനെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തതായാണ് റിപോര്‍ട്ട്. തുടര്‍ന്ന് …

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു; ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും… Read More »

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു…

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തനം തടയുന്നതിനായി ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍ പുതിയ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സ്ഥാപിച്ച ശേഷം, ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൊമാലിയൻ …

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു… Read More »

ഗവര്‍ണറുടെ സുരക്ഷ പോലീസും സി ആര്‍ പി എഫും സംയുക്തമായി കൈകാര്യം ചെയ്യും…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ പോലീസും സി ആര്‍ പി എഫും സംയുക്തമായി കൈകാര്യം ചെയ്യും. ഇന്ന് രാജ്ഭവനില്‍ നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്.ഗവര്‍ണറുടെ റൂട്ട് നിശ്ചയിക്കുന്നത് പോലീസ് ആയിരിക്കും. ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷാ ചുമതല സി ആര്‍ പി എഫിനാണ്. രാജ്ഭവന്റെ പ്രവേശന കവാടത്തില്‍ പോലീസ് സുരക്ഷയൊരുക്കും.സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍ എസ് എസ് നോമിനികളെ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഇസഡ് പ്ലസ് …

ഗവര്‍ണറുടെ സുരക്ഷ പോലീസും സി ആര്‍ പി എഫും സംയുക്തമായി കൈകാര്യം ചെയ്യും… Read More »

കൈക്കൂലി വാങ്ങുന്നതിനിടയിൽ എംവിഐ പിടിയിൽ…

കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഫറോക്ക് സബ് റീജ്യണൽ ട്രാൻസ്പോർട്ട്ഓഫീസിലെ എംവിഐ  തൊടുപുഴ സ്വദേശി അബ്ദുൽ ജലീൽ വി എ ആണ് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാറിന്റെയും സംഘത്തിന്റേയും പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി പണം അടുക്കളയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റ പുകപരിശോധന കേന്ദ്രവുമായ് ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഷൗക്കത്തിന്റ ഉടമസ്ഥതയിലുള്ള ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രത്തിൽ പരിശോധന നടത്തിയ  …

കൈക്കൂലി വാങ്ങുന്നതിനിടയിൽ എംവിഐ പിടിയിൽ… Read More »

ബിജെപിയുമായി സഖ്യ നീക്കം സജീവം;ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…

ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എൻ ഡി എ സത്യത്തിലേക്ക് ചുവടു മാറുന്നതിന് മുന്നോടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി വെച്ചേക്കും. രാവിലെ 11:30ന് അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച ശേഷം ഗവർണർക്ക് രാജി സമർപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗവർണറെ കാണാൻ പുറപ്പെടുന്നതിനു മുമ്പ് ജെഡിയു നിയമസഭാ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് …

ബിജെപിയുമായി സഖ്യ നീക്കം സജീവം;ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു… Read More »