EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ…

ഇസ്രാഈലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് തുറന്നടിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..  യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിൽ യു എൻ തലവൻ ‘ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ …

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം ;ഇസ്രാഈലിനെതിരെ കടുത്ത വിമർശനവുമായി യുഎൻ… Read More »

ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി…

വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സി.പി.എം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനവകുപ്പ് നല്‍കിയത് കത്തല്ല, ക്യാപ്സ്യൂളാണ്. ജി.എസ്.ടി വിഷയം മുഖ്യമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് ജി.എസ്.ടി വിഷയം താന്‍ ഉന്നയിക്കാന്‍ കാരണം.വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. ധനവകുപ്പിന്റെ മറുപടിയില്‍ 1.72 കോടിയുടെ കാര്യം മിണ്ടുന്നില്ല. …

ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി… Read More »

ഇനി തുലാവര്‍ഷത്തിന്റെ വരവ്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും…

അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന  ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു …

ഇനി തുലാവര്‍ഷത്തിന്റെ വരവ്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും… Read More »

ഗസയിലേക്ക് സഹായവുമായി ഇന്ത്യ; മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു…

യുദ്ധ പശ്ചാത്തലത്തില്‍ ഗസയിലേക്ക് സഹായവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഗസയിലേക്ക് പുറപ്പെട്ടു. മരുന്നുകള്‍, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഗുളികകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.നേരത്തെ ഫലസ്തീന് നല്‍കി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കില്‍ അധിക സഹായം നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.

ഒടുവില്‍ റാഫ കവാടം തുറന്നു, മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി ട്രക്കുകള്‍ ഗാസയിലേക്ക്…

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്ന വിവരം ഫലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി തുറന്ന് സഹായവുമായി എത്തിയ ട്രക്കുകള്‍ ഫലസ്തീനിലേക്ക് കടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.യുഎന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം അറിയിച്ചിരുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ ഗാസിയിലേക്ക് എത്തുന്നത്.

ഗസ്സയില്‍ മരണം 4000 പിന്നിട്ടു…

ഇസ്രാഈലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഗസ്സയില്‍ 4137 ആയി. ഇതില്‍ 1661 പേരും കുട്ടികളാണ്. 13260 പേര്‍ക്ക് പരിക്കേറ്റു. 720 കുട്ടികളടക്കം 1400 പേരെ കാണാതായിട്ടുണ്ട്. പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ 81 പേര്‍ കൊല്ലപ്പെടുകയും 1300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ 306 സൈനികരും 57 പൊലീസ് ഉദ്യോഗസ്ഥരുമടക്കം 1403 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഫലസ്തീനില്‍ ഇസ്രാഈലിന്റെ നരനായാട്ട് തുടരുന്നു. ഗസ്സ നിവാസികള്‍ അഭയം തേടിയിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് നേരെ …

ഗസ്സയില്‍ മരണം 4000 പിന്നിട്ടു… Read More »

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം…

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി.9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 …

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം… Read More »

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്…

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്… തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്…

ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടുകൂടി തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേർന്നേക്കും. എന്നാലും ആദ്യഘട്ടത്തിൽ മഴ ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറാനും സാധ്യതയുണ്ട്.കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമാകും. അടുത്ത …

ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത… Read More »

‘അവിഹിതബന്ധം’ അന്വേഷിച്ച് സ്വയം അപഹാസ്യരാവരുത്; ദേവഗൗഡയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി…

എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് പിണറായി വിജയന്‍ സമ്മതിച്ചെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പരാമര്‍ശത്തിന് രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി. പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് …

‘അവിഹിതബന്ധം’ അന്വേഷിച്ച് സ്വയം അപഹാസ്യരാവരുത്; ദേവഗൗഡയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി… Read More »