EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഇനി തുലാവര്‍ഷത്തിന്റെ വരവ്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകും…

അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന  ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി  മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഞായറാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെയോടെ തെക്കന്‍ ഒമാന്‍ – യെമന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്.തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമേ കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്

കണ്ണൂരിൽ സൈക്കിളിൽ സഞ്ചരിച്ച 11കാരനെ പാഞ്ഞെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു…

തളിപ്പറമ്പില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന കുട്ടിയെ ബസ് ഇടിച്ച് അപകടം. തൃചംബരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും കപ്പാലം സ്വദേശിയുമായ ബിലാലാണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിത വേഗതയില്‍ എത്തിയതാണ് അപകട കാരണം. പ്രകോപിതരായ നാട്ടുകാര്‍ ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സൈക്കിള്‍ ബസിന്റെ മുന്‍ ചക്രങ്ങളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തില്‍ പരുക്കേറ്റ കുട്ടിയെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം നടത്തിയത് ടോൾകമ്പനി ഗുണ്ടകൾ, നേതാക്കൾക്കെതിരായ കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നു; ടിഎൻ പ്രതാപൻ എംപി

പാലിയേക്കര ടോൾ പ്ലാസയിലേക്ക് നടത്തിയ സമരത്തിൽ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് . കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎൻ പ്രതാപൻ എംപി പറഞ്ഞു. പാലിയേക്കരയിലെ പോലീസ് അതിക്രമത്തിൽ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നൽകിയിരുന്നുവെന്ന് ടിഎൻ പ്രതാപൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയിട്ടില്ല. ടോൾ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്. കേസെടുത്ത പോലീസ് അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കേസ് എടുത്തതുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഎം ന്യായീകരിക്കുകയാണെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. പാലിയേക്കര കൊള്ളയിലെ ഇഡി അന്വേഷണത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ 2016ൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തു. അതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്തത്. ബിജെപിയും സിപിഎമ്മുമാണ് ഇതിന് ഉത്തരവാദികൾ. സിപിഎമ്മിൽ എല്ലാവരും കൊള്ളക്കാരല്ല. എന്നാൽ, സിപിഎമ്മിലും കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നവരുണ്ടെന്നും പ്രതാപൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *