EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി…

വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സി.പി.എം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനവകുപ്പ് നല്‍കിയത് കത്തല്ല, ക്യാപ്സ്യൂളാണ്. ജി.എസ്.ടി വിഷയം മുഖ്യമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് ജി.എസ്.ടി വിഷയം താന്‍ ഉന്നയിക്കാന്‍ കാരണം.വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. ധനവകുപ്പിന്റെ മറുപടിയില്‍ 1.72 കോടിയുടെ കാര്യം മിണ്ടുന്നില്ല. കത്ത് തനിക്കോ തന്റെ ഓഫീസിനോ ലഭിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വഴിയാണ് കത്ത് തനിക്ക് ലഭിച്ചതെന്നും കുഴല്‍നാടന്‍ പറഞ്ഞു.സി.എം.ആര്‍.എല്‍ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017ല്‍ സി.എം.ആര്‍.എല്‍ കമ്പനി വീണയുടെ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.1.1.2017 മുതല്‍ വീണാ വിജയനുമായി 5 ലക്ഷം മാസം നല്‍കുന്ന മറ്റൊരു കരാറുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017ലാണ് ജി.എസ്.ടി തുടങ്ങുന്നത്. വീണാ വിജയന്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തിയത് 17.1.2018 ലാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജി.എസ്.ടി എങ്ങനെ അടയ്ക്കാനാകുമെന്നും കുഴല്‍നാടന്‍ ചോദിച്ചു.സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു കുടുംബത്തിന്റെ കൊള്ളക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. പിണറായിയുടെ കുടുംബം നടത്തുന്ന കൊള്ള സംരക്ഷിക്കാന്‍ ഗുരുതരമായ കാര്യങ്ങളാണ് ധനവകുപ്പ് ചെയ്യുന്നത്. സാന്റ മോണിക്കയില്‍നിന്നും എക്സാലോജിക് ഒരുകോടിയിലധികം രൂപ കൈപ്പറ്റിയിരുന്നു. സാന്റ മോണിക്കക്കെതിരെ ജി.എസ്.ടി ഇന്റലിജന്‍സ് അന്വേഷണം നടത്തിയിട്ടില്ല. പാര്‍ട്ടിയിലെ പലരും കൊള്ളയെ ന്യായീകരിക്കുകയാണെന്നും മാത്യു പറഞ്ഞു.

മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം; പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തു.

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം. രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി. മിസോറാമിലും ചത്തീസ്ഗഡിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ രാജാസ്ഥാനില്‍ തങ്ങി നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 83 സ്ഥാനാര്‍തികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ ബി.ജെ.പി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.അന്നുതന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. പ്രവര്‍ത്തകര്‍ സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ കോലം കത്തിക്കുകയും സി.പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലിയ രീതിയില്‍ വെട്ടിലാക്കിയിട്ടുണ്ട്.ചിറ്റോഘട്ടിലെ സിറ്റിംഗ് എം.എല്‍.എ ചന്ദ്രഭവന്‍ സിംഗ് അക്കിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. തങ്ങളുടെ എം.എല്‍ക്ക് സീറ്റ് നല്‍കാതെ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് ഇവരെ ചൊടുപ്പിച്ചത്.ചിറ്റോഘട്ട്, അല്‍വാര്‍, ജയ്പൂര്‍, രാജ്സമന്ദ്, ഉദയ്പൂര്‍, ബുണ്ടി ജില്ലകളിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വസന്തരാജിയുടെ അനുയായിക്കാണ് ചിറ്റോഘട്ടില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. വസന്തരാജിയുടെ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം പലക്കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വസന്താരാജിക്ക് സിറ്റ് നല്‍കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായത്.41 അംഗ പട്ടികയില്‍ സീറ്റ് നല്‍കാത്ത പലരും വിമത ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇവരെല്ലാവരും ഒറ്റക്ക് ബി.ജെ.പിക്കെതിരെ മത്സരിക്കും. ഇതിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കള്‍ പരസ്യ പ്രഖ്യാപനം വരെ നടത്തിയിരുന്നു. ബി.ജെ.പി സീറ്റ് നല്‍കിയ രാജ് വത്തന്‍ സിംഗ് റയത്തോട്ടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.ഇദ്ദേഹത്തിനെതിരെ രാജ്പാല്‍ സിംഗ് ശഖാവത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാനവും നടത്തിയിരുന്നു. മൂന്നാംഘട്ട പട്ടിക പ്രഖ്യാപനത്തിലേക്ക് ബി.ജെ.പി കടക്കമ്പോള്‍ അത് എത്രത്തോളം പ്രതിസന്ധി സൃഷ്ടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദേശം 76 ഓളം സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്

ഗസ്സ ആശുപത്രി ആക്രമണം: അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷട്ര സഭ.

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ഗസ്സ അല്‍ അഹ്‌ലി ആശുപത്രി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യ രാഷട്രസഭ. സ്‌ഫോടനത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം കാര്യാലയം ആവശ്യപ്പെട്ടു.ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്ത്യന്‍ മിഷിനറി വിഭാഗം നടത്തുന്ന ഗസ്സയിലെ അല്‍അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. ആശുപത്രി പരിസരം ദസുരക്ഷിതമായിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഇവിടെ മുറ്റത്ത് അഭയം തേടിയിരുന്ന നിരവധി ഫലസ്തീനികള്‍ ആക്രമണതില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.

അതിതീവ്ര ന്യൂനമർദം, 8 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിലെയും ബം​ഗാൾ ഉൾക്കടലിലെയും ന്യൂനമർദങ്ങൾ ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെടും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇന്ന് രാവിലെയോടെ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുർബലമാകും.

Leave a Comment

Your email address will not be published. Required fields are marked *