
ഇസ്രാഈലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് തുറന്നടിച്ചു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിൽ യു എൻ തലവൻ ‘ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല’ എന്ന പ്രസ്താവന നടത്തിയിരുന്നു. ഫലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും ഫലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

ഗാസയിൽ മരണ സംഖ്യ ആറായിരം കടന്നു, ആശുപത്രികൾ നിശ്ചലം…

ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.

ഹമാസിൻറെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ അന്തരിച്ചു…

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്.ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. അമ്മ: സുപ്രഭ ടീച്ചർ (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാർഥിനി).
തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്…
ഒമ്പത് വയസുകാരൻ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ

തൃശൂരിൽ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്. തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഗാസ: യു ൻ രക്ഷാസമിതിക്ക് ജിസിസി വിദേശമന്ത്രിമാരുടെ സംയുക്ത സന്ദേശം…

ഗാസയിൽ നടക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ യു എൻ രക്ഷാസമിതി സംയുക്ത പ്രമേയം പാസ്സാക്കണമെന്ന് ജിസിസി മന്ത്രിമാർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീലിന്റെ പ്രതിനിധിക്കാണ് ജിസിസി വിദേശകാര്യ മന്ത്രിമാർ സംയുക്തമായി സന്ദേശം അയച്ചത്.ജിസിസി മന്ത്രിതല സമിതിയുടെ നിലവിലെ ചെയർമാനും വിദേശകാര്യമന്ത്രിയുമായ സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യാണ് ജിസിസി വിദേശകാര്യ മന്ത്രിമാരെ പ്രതിനിധീകരിച്ച് യുഎന്നിലെ ബ്രസീൽ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ പ്രസിഡന്റുമായ സെർജിയോ ഫ്രാങ്ക ഡാനെസിന് ഞായറാഴ്ച ഔദ്യോഗിക കത്ത് അയച്ചത്. വിഷയത്തിൽ സംയുക്ത പ്രമേയം പാസ്സാക്കാൻ കഴിയാത്തതിൽ യു എൻ രക്ഷാസമിതിയെ ജിസിസി മന്ത്രിമാർ ഖേദം അറിയിച്ചു.ഗാസയിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുന്നതിനായി യു എൻ രക്ഷാ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ജിസിസി രാഷ്ട്രങ്ങൾ പൂർണ സജ്ജരാണെന്നും സന്ദേശത്തിൽ പറയുന്നു.
