EN24TV

ഗസയിലേക്ക് സഹായവുമായി ഇന്ത്യ; മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു…

യുദ്ധ പശ്ചാത്തലത്തില്‍ ഗസയിലേക്ക് സഹായവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഗസയിലേക്ക് പുറപ്പെട്ടു. മരുന്നുകള്‍, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഗുളികകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.നേരത്തെ ഫലസ്തീന് നല്‍കി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കില്‍ അധിക സഹായം നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *