EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടുകൂടി തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേർന്നേക്കും. എന്നാലും ആദ്യഘട്ടത്തിൽ മഴ ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറാനും സാധ്യതയുണ്ട്.കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമാകും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്…

നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്

Leave a Comment

Your email address will not be published. Required fields are marked *