ഇസ്രാഈലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഗസ്സയില്‍ 4137 ആയി. ഇതില്‍ 1661 പേരും കുട്ടികളാണ്. 13260 പേര്‍ക്ക് പരിക്കേറ്റു. 720 കുട്ടികളടക്കം 1400 പേരെ കാണാതായിട്ടുണ്ട്. പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ 81 പേര്‍ കൊല്ലപ്പെടുകയും 1300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ 306 സൈനികരും 57 പൊലീസ് ഉദ്യോഗസ്ഥരുമടക്കം 1403 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഫലസ്തീനില്‍ ഇസ്രാഈലിന്റെ നരനായാട്ട് തുടരുന്നു. ഗസ്സ നിവാസികള്‍ അഭയം തേടിയിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം ഗസ്സ മുനമ്പില്‍ 65 പേരാണ് ഇസ്രാഈലി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അതേ സമയം ഗസ്സയിലെ മിക്ക ആശുപത്രികളും മരുന്നുകളും അവശ്യ വസ്തുക്കളുമില്ലാതെ തകര്‍ച്ചയുടെ വക്കിലാണ്. ഏഴു ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മരുന്നുകളുടെ അഭാവം മൂലം മുറിവുകള്‍ ശുദ്ധിയാക്കാന്‍ വിനാഗിരിയാണ് നിലവില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത്. അതിനിടെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഗസ്സയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ്. ഈജിപ്റ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ളവയാണ് ട്രക്കുകളിലുള്ളത്. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ വസ്തുക്കളാണ് അതിലുള്ളത്. അവയ്ക്ക് ഗാസയിലെ ജനങ്ങളുടെ ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, റഫ ക്രോസിങ് വഴിയുള്ള സഹായ വസ്തുക്കളുടെ വിതരണം അടുത്ത രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും കൊണ്ടുപോകുന്ന നിരവധി ട്രക്കുകളാണ് ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലുള്ളത്. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ ഇന്ധനമില്ല. 20 ട്രക്കുകളെ മാത്രമായിരിക്കും ആദ്യം അതിര്‍ത്തി കടക്കാന്‍ അനുവദിക്കുക എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന പക്ഷം ഗസ്സയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബന്ദികളില്‍ ചിലരെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇസ്രാഈല്‍ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. 203 പേരെയാണ് നിലവില്‍ ഗസ്സ മുനമ്പില്‍ ബന്ദികളാക്കിയിട്ടുള്ളതെന്ന് ഇസ്രാഈല്‍ പ്രതിരോധസേന പറയുന്നത്. ബന്ദികളില്‍ ഭൂരിപക്ഷവും ജീവനോടെയുണ്ടെന്നും ഇസ്രാഈല്‍ പറയുന്നു. അതേ സമയം ഗസ്സയില്‍ നിന്നും ലെബനനില്‍ നിന്നും ഇസ്രാഈലിന് നേരെ റോക്കറ്റുകള്‍ തൊടുത്തു വിടുന്ന പശ്ചാതലത്തില്‍ ലബനന്‍ അതിര്‍ത്തിയിലെ ഇസ്രാഈലി ടൗണുകളില്‍ നിന്നും ആളുകളോട് മാറാന്‍ ഇസ്രാഈല്‍ സൈന്യം ആവശ്യപ്പെട്ടു. അതേ സമയം മേഖലയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജി.സി.സി, ആസിയാന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബഹറൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യു.എ.ഇ എന്നീ ജി.സി.സി രാജ്യങ്ങളും ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ ആസിയാന്‍ രാജ്യങ്ങളുമാണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. അതിനിടെ ഹമാസ് ആക്രമണത്തെ തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് 80 ശതമാനം ഇസ്രാഈല്യരും അഭിപ്രായപ്പെടുന്നതായി ഇസ്രാഈലിലെ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടും പുറത്ത് വന്നു. ശനിയാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ കെയ്‌റോയില്‍ സമാധാന ഉച്ചകോടിക്കെത്തുന്നുണ്ട്. അതിനിടെ ഇസ്രാഈലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി.
തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിനടുത്ത് നാല് സെന്റിൽ പുതിയ ഇരുനില വീട് വില്പനയ്ക്ക്…
ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബാറുകളിലെ നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം നിരന്തരം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചതുമാണ്. എന്നിട്ടും കുടിശിക പിരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു.കുടിശിക അടയ്ക്കാത്ത ബാറുകള്‍ക്ക് മദ്യം കൊടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വച്ചതാണ്. എന്നാല്‍ ബാറുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിച്ചെന്നാണ് മാധ്യമ വാര്‍ത്തകള്‍. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് ബാറുടമകള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ബാറുടമകള്‍ സംഘടനാതലത്തില്‍ പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊടിയ അഴിമതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാരിനെക്കൊണ്ട് തീരുമാനം പിന്‍വലിപ്പിക്കുന്നതിന് ആരൊക്കെയാണ് ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയത്? മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെടെ സംശയ നിഴലിലാണ്. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയാറാകണം അദ്ദേഹം പറഞ്ഞു.ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും ബാറുകളില്‍ നിന്ന് നികുതി കുടിശിക പിരിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ബാറുകളുടെ ടേണ്‍ ഓവര്‍ എത്രയെന്നത് സംബന്ധിച്ച കൃത്യമായ പരിശോധനയുമില്ല. ബാര്‍ ഉടമകള്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ ആധികാരിക കണക്ക്. ഇത് കൂടി ചേരുമ്പോള്‍ നഷ്ടകണക്ക് വീണ്ടും കൂടും. ബാറുടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ധനവകുപ്പ് തന്നെയാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത് അദ്ദേഹം കൂട്ടിചേര്‍ത്തു.