EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ …

സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ …

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ … Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. അവസരങ്ങൾ കിട്ടാൻ സിനിമയിൽ പലർക്കും വഴങ്ങേണ്ടതായി വരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പ്രധാന നടന്മാർ, നിർമാതാക്കൾ, സംവിധായകർ എന്നിവർ സ്ത്രീകളെ ചൂഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരവസരം കിട്ടാൻ സ്ത്രീകൾക്ക് വിട്ടിവീഴ്ച്ച ചെയ്യേണ്ടതായി വരുന്നു. വഴങ്ങാത്ത നടിമാരെ സിനിമയിൽ ഉൾപ്പെടുത്താതെ അവസരങ്ങൾ നഷ്ടപ്പെടുത്തും. പേജ് 55 ൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കുന്നു, കൂടാതെ നടന്മാർ സ്ത്രീകളുടെ വാതിലിൽ …

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്… Read More »

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി…

കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം, സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും …

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി… Read More »

സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും കൂടി ചേര്‍ത്താണ് ആറ് ലക്ഷം ലഭിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ദുരന്തത്തില്‍ 70 % അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപയും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപയും ധനസഹായം …

സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു… Read More »

കിം ജോങ്ങിനു ശേഷം മകൾ കൊറിയ ഭരിക്കും: ജു ഐക്ക് പരിശീലനം കൊടുക്കുന്നെന്ന് റിപ്പോർട്ട്…

ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും.ഉത്തരകൊറിയയെ മൊത്തത്തിൽ നിയന്ത്രിച്ചുള്ള കുടുംബഭരണം എത്രനാൾ പോകുമെന്ന കൗതുകവും ലോകത്തിനുണ്ട്. കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക.കിമ്മിനു ശേഷം അധികാരത്തിലേക്ക് എത്തുക കിമ്മിന്റെ മകളായിരിക്കുമെന്നതാണ് ഇപ്പോൾ രാജ്യാന്തരതലത്തിൽ പല ഇന്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി … ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ …

കിം ജോങ്ങിനു ശേഷം മകൾ കൊറിയ ഭരിക്കും: ജു ഐക്ക് പരിശീലനം കൊടുക്കുന്നെന്ന് റിപ്പോർട്ട്… Read More »

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും: എ കെ ശശീന്ദ്രന്‍ …

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പുരോഗതിയുണ്ട്. നിരവധി ആളുകള്‍ സഹായവുമായി എത്തുന്നുണ്ട്. സാധാരണ ഇന്ത്യയിലോ കേരളത്തിലോ ഇതുവരെ കാണാത്ത രീതിയിലുള്ള അതിവേഗ പുനരധിവാസമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.വയനാട്ടിലെ ടൂറിസം പ്രതിസന്ധി സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. അനിയന്ത്രിതമായി വയനാട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് ചിലര്‍ പ്രതികരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ …

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും: എ കെ ശശീന്ദ്രന്‍ … Read More »

അതിശക്തമായ മഴയ്‌ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്…

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചൂരൽമല ജനകീയ തിരച്ചിൽ…

ജനകീയ തിരച്ചിലിന്റെ രണ്ടാം നാളിൽ മുണ്ടക്കൈയിലും ചൂരൽമലയിലും എത്തിയവരുടെ കണ്ണുകൾ ബന്ധുക്കളെ തേടിയലഞ്ഞു. കൈയിൽനിന്ന്‌ വഴുതിപ്പോയവർ, ഒരേ വീട്ടിൽ അന്തിയുറങ്ങി ഒറ്റ രാത്രികൊണ്ട്‌ കാണാതായവർ. ഇനിയും എവിടെയാണെന്ന്‌ തിരിച്ചറിയാത്ത ഉറ്റവരെത്തേടി ബന്ധുക്കൾ സ്വന്തം മണ്ണിലേക്ക്‌ ഒരുവട്ടം കൂടിയെത്തി. കണ്ണുകളിൽ പ്രതീക്ഷയുടെ ഓളമുണ്ടായിരുന്നില്ലെങ്കിലും അവർ അവിടെയെല്ലാം നടന്നു. ഉരുൾ നാശംവിതച്ച പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല അങ്ങാടി, ഹൈസ്‌കൂൾ റോഡ്‌, വില്ലേജ്‌ റോഡ്‌, സൂചിപ്പാറ പരിസരം എന്നിങ്ങനെ ആറു മേഖലകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, …

ചൂരൽമല ജനകീയ തിരച്ചിൽ… Read More »

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്…

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.