കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കേരളത്തിലെരാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന നേതാവായി വളർന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളിൽ പാർടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.തൊഴിലാളി – കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാർടിയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രോഗപീഢയുടെ ഘട്ടത്തിലും പാർടിയോടുള്ള സ്നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകൾ.
പിണറായിക്കെതിരെ മുസ്ലിം ലീഗ് …
മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം.എ. സലാം. മുഖ്യമന്ത്രി കള്ളപ്രചാരവേല നടത്തുകയാണ്. ഈ നീക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനാണ്. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 150 കിലോ സ്വർണവും കോടികളുടെ ഹവാല പണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിൽ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സലാം. ഏത്ര രാജ്യദ്രോഹ കേസുകൾ മലപ്പുറത്ത് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും സലാം ആവശ്യപ്പെട്ടു. ഏത്ര കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏത പേരെ ശിക്ഷിച്ചിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പറ്റുമോ. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുണ്ടോയെന്നും സലാം ചോദിച്ചു.