EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: നിത്യച്ചെലവിന് ക്ഷേമനിധികളില്‍നിന്ന് പണമെടുക്കാന്‍ നീക്കം…

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിച്ച് നിത്യ ചെലവ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. 1700 കോടി രൂപ എടുക്കാനാണ് തീരുമാനം.മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 1200 കോടിയും തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടി രൂപയുമാണ് സമാഹരിക്കുക.കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ ചെലവുകളെ തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെ വന്നാലുള്ള സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

പത്തു ലൈറ്റ് ഉള്ളവര്‍ 2 ലൈറ്റ് അണച്ചാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് വൈദ്യുതി മന്ത്രി…

വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതിയെന്ന് മന്ത്രി.ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പത്തു ലൈറ്റ് ഉള്ളവര്‍ 2 ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ …

പത്തു ലൈറ്റ് ഉള്ളവര്‍ 2 ലൈറ്റ് അണച്ചാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് വൈദ്യുതി മന്ത്രി… Read More »

538 കോടിയുടെ തട്ടിപ്പ്: ജെറ്റ് എയർവേസ് ഉടമ അറസ്റ്റിൽ…

ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഗോയലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കനറാ ബാങ്കിൽ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ റിപ്പോട്ടിൻറെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ …

538 കോടിയുടെ തട്ടിപ്പ്: ജെറ്റ് എയർവേസ് ഉടമ അറസ്റ്റിൽ… Read More »

സൂര്യനെ തേടി ഇന്ത്യ…

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണ കൗണ്ട് ഡൗൺ തുടങ്ങി. പിഎസ്എൽവി സി-57 റോക്കറ്റ് ഇന്നു രാവിലെ 11.50 ന് സൂര്യന്റെ ഉള്ളരകൾ തേടി കുതിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നുള്ള വിക്ഷേപണത്തിനു നേരിട്ടു സാക്ഷികളാകാൻ പഞ്ചാബിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമുണ്ട്.വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 …

സൂര്യനെ തേടി ഇന്ത്യ… Read More »

‘ഇന്ത്യ’ യോഗം ഇന്നും തുടരും; സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടായേക്കും…

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ തീരുമാനം. മുംബൈയില്‍ നടക്കുന്ന ഇന്ത്യ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. സഖ്യം സംബന്ധിച്ച പാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റികള്‍ ഫോര്‍മുല രൂപീകരിക്കും. എല്ലാ സീറ്റുകളിലും ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്നതിനാണ് ഇന്ത്യ സഖ്യം പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറ്റ്‌നയിലും ബെംഗളൂരുവിലും ചേര്‍ന്ന യോഗങ്ങളില്‍ ഇതിന് പിന്തുണ ലഭിച്ചിരുന്നു. 28 പാര്‍ട്ടികളുടെ നേതാക്കളാണ് മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുന്നത്.മുസ്്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ …

‘ഇന്ത്യ’ യോഗം ഇന്നും തുടരും; സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടായേക്കും… Read More »

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’

 സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ശ്രീലതനമ്പൂതിരി, ഡോ. രജിത്കുമാർ, ചിത്രത്തിന്റെ സംവിധായകൻ പ്രമോദ് കൃഷ്ണ, ഛായാഗ്രാഹകൻ രമേഷ് വി. ദേവ്, സംവിധായകൻ രമേഷ്തമ്പി, ഗിരിജാവല്ലഭൻ, എസ്.മധുസൂദനൻ നായർ, ഷീജാ പേഴുംമൂട്, ഡോ. സ്കന്ദസ്വാമി പിള്ള, ഉണ്ണികൃഷ്ണൻ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു. പ്രമോ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന …

സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധായകനാകുന്ന ചിത്രം ‘വിൻ’ Read More »

നടി അപർണ മരിച്ച നിലയിൽ…

സീരിയൽ താരം അപർണ മരിച്ച നിലയിൽ. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു…

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണ് 17 തൊഴിലാളികൾ മരിച്ചു. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെ സൈറാം​ഗിൽ ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽ പദ്ധതികളുടെ ഭാ​ഗമായി നിർമാണത്തിലിരിക്കുന്ന പുതിയ പാതയിലാണ് അപകടമുണ്ടായത്.ഇരുമ്പ് ലപാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി അതിനു മുകളിൽ ​ഗർഡറുകൾ സ്ഥാപിക്കുമ്പാളാണ് വലിയ ശബ്ദത്തോടെ പാലം തകർന്നു വീണത്.40 ഓളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 104 മീറ്റര്‍ ഉയരത്തിലാണ് …

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു… Read More »

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു സാധു സ്ത്രീയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയിൽ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിത്. അവരുടെ ജീവിതത്തിൽ പ്രയാസം വന്നപ്പോൾ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി അവരെ ചേർത്ത് നിർത്തി സഹായിച്ചു. ഇക്കാര്യം അവർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള …

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ… Read More »

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്…

മലപ്പുറം ജില്ലയെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഇനിയും മൗനമിരുന്നാല്‍ 2023ല്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും. ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോള്‍ സാധാരണവും മലപ്പുറത്ത് ആകുമ്പോള്‍ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് മുമ്പില്‍ മലപ്പുറം ജില്ല ഒരു ക്രിമിനല്‍ ജില്ലയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ വഴിയൊരുക്കുകയാണ് …

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്… Read More »