EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആര്യൻകോട് പഞ്ചായത്തിലെ സ്ട്രീം അക്വ മിനറൽ വാട്ടർ പ്ലാന്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു…

എല്ലാ സംരംഭങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ആര്യൻകോട് പഞ്ചായത്തിലെ അരുവിക്കരയിൽ പുതുതായി ആരംഭിച്ച സ്ട്രീം അക്വ മിനറൽ വാട്ടർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ പ്രതിസന്ധിയുണ്ടാകും. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുമാത്രമേ മാധ്യമങ്ങൾ വാർത്തയാക്കുന്നുള്ളൂ. സംരംഭങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സർക്കാരിന്റെ ഇടപെടലുകൾ കാണുന്നില്ല. എല്ലാ ജില്ലാകളിലും എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ സംരംഭങ്ങൽ സംരക്ഷിക്കുന്നതിന് ക്ലിനിക്കിന്റെ സേവനം തേടാവുന്നതാണ്.260 കോടിയുടെ കുടിവെള്ളമാണ് ഒരു വർഷം കേരളത്തിന് പുറത്തുനിന്ന് ഇവിടെ വിൽക്കുന്നത്. കുടിവെള്ളം നല്ല വില്പനയുള്ള മേഖലയാണ്. 30 കോടി രൂപവരെയുള്ള സംരംഭങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. മൂന്നര വർഷം വരെ റെഡ് കാറ്റ​ഗറി പെടാത്ത വ്യവസായങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാം.നിർമ്മിക്കുന്ന സാധനങ്ങൾ വിൽക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ സംരംഭം മുന്നോട്ട് പോവുകയുള്ളൂ. എട്ട് മാസം കൊണ്ട് ഏഴ് കോടിയുടെ എം.എസ്.എം.ഇ ഉത്പ്പന്നങ്ങൾ കെ സ്റ്റോർ വഴി വിറ്റഴിച്ചു. വിപണന സൗകര്യം സർക്കാർ ഒരുക്കികൊടുക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് 31 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.സർക്കാരിൽ നിന്നുള്ള എല്ലാ അനുമതികളും നേടി സ്ട്രീം അക്വ പ്ലാന്റിനായി കെട്ടിടവും പ്ലാന്റും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചുപോയെങ്കിലും വ്യവസായ മന്ത്രിയുടെ ഇലപെടലിലൂടെ പദ്ധതിക്ക് വീണ്ടും ജീവൻ വെയ്ക്കുകയായിരുന്നു.സി.കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​ഗ്രാമപഞ്ചായത്ത് അം​ഗങ്ങൾ, ഉദ്യോ​ഗസ്ഥർ, സംരംഭകർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *