കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. പദ്ധതിയുടെ ഒന്നാം റീച്ചായ ശാസ്തമംഗലം – മണ്ണറക്കോണം റോഡിലാണ് പൊളിക്കൽ ആരംഭിച്ചത്. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് നേതൃത്വംനൽകി. 3.7 കീ.മീ ദൂരമുള്ള ഒന്നാം റീച്ചിൽ 487 നിർമ്മിതികളാണ്ഉൾപ്പെടുന്നത്. റോഡിന്റെ ഇരു വശങ്ങളും വെവ്വേറെയാണ്ടെൻഡർ ചെയ്തത്. ഭാരത സർക്കാർ പൊതുമേഖല സ്ഥാപനമായമെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ്പൊളിക്കലിനുള്ള ടെൻഡർ നടപ്പാക്കിയത്. ആകെയുള്ള 487 നിർമ്മിതികളിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന 11 എണ്ണം ഒഴികെ 476 നിർമ്മിതികൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ്നടന്നു വരുന്നത്. രേഖകൾ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ355 നിർമ്മിതികൾ പൊളിച്ചു നീക്കുന്നതിനാണ്ആദ്യഘട്ടത്തിൽ കരാർ നൽകിയിരിക്കുന്നത്.
റോഡിന്റെ ഇടതുവശം 174 നിർമ്മിതികളും വലതു വശം 181 നിർമ്മിതികളും. വലതുവശത്തെ കരാർ എടുത്ത അൽജസീറ ഫർണിച്ചർ & സ്ക്രാപ്പ്ഡീലേഴ്സ് എന്ന സ്ഥാപനമാണ് ഇന്ന് പ്രവൃത്തി തുടങ്ങിയത്.10,41,035/- രൂപയ്ക്കാണ് അൽജസീറ കരാർ എടുത്തിരിക്കുന്നത്.ഇടതുവശത്തെ നിർമ്മിതികൾ പൊളിക്കുന്നതിന് എസ്.എൻ.എസ്ഇംപോർട്ട് & എക്സ്പോർട്ട് എന്ന സ്ഥാപനം 10,10,001/-രൂപയ്ക്ക് കരാർ സമർപ്പിച്ചിട്ടുണ്ട്. 2 മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കാൻ കഴിയുമെന്ന്നിർവ്വഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ്അറിയിച്ചു. പൊളിച്ചു നീക്കുന്ന പ്രവൃത്തിക്ക്കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ബിനു, അസിസ്റ്റന്റ് എഞ്ചിനീയർ വിജേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.
823 കോടി രൂപ കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ്നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധറോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെപദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ്നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ്എസ്.പി.വി കൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്-പേരൂർക്കടറോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്രപദ്ധതിയാണിത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനും റോഡ് നിർമ്മാണപ്രവൃത്തികൾക്കുമായി നേരത്തെ വകയിരുത്തിയിരുന്ന 341.79 കോടി രൂപ പുനർനിർണ്ണയിച്ച് 735 കോടി രൂപയായിഉയർത്തിയിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 2,36,14,343 രൂപ വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ പദ്ധതിക്കായി ട്രിഡ ഏറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിച്ചു നീക്കിക്കഴിഞ്ഞു. 89 കോടി രൂപയാണ്പുനരധിവാസ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ചെലവാക്കിയത്. പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർപ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ജി ശങ്കറിന്റെനേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്തയ്യാറാക്കിയത്.