ഭരണഘടന ഉയർത്തിപ്പിടിച്ച് കേരളത്തിലെ എംപിമാർ; ലോക്സഭയിൽ സത്യപ്രതിജ്ഞ…
കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കർ ഭർതൃഹരി സത്യവാചകം ചൊല്ലിക്കൊടുത്തു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആരംഭിച്ചു. പിന്നാലെ കണ്ണൂർ എംപി കെ സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. വടകര എംപി ഷാഫി പറമ്പിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിൽ ദൃഢപ്രതിജ്ഞ ചെയ്തു.