മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ എംഎൽഎ. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ അടിയന്തര പ്രമേയം നോട്ടീസ് തള്ളി സ്പീക്കറുടെ നടപടിക്കെതിരെയാണ് കെ കെ രമ രംഗത്ത് എത്തിയത്.പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രതികളെ സിപിഎം നേതൃത്വം ഭയക്കുന്നു ഇത്രയേറെ പരോൾ കിട്ടിയ മറ്റേത് പ്രതികൾ ഉണ്ട്. പ്രതികളെ വിട്ടയക്കാൻ നീക്കം എന്ന സഭയിൽ പറയേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ് സ്പീക്കർ അല്ല മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും കെ കെ രമ പറഞ്ഞു. ഹൈക്കോടതിയുടെ വിധിയെ മറികടക്കുന്നതാണ് സർക്കാരിന്റെ പുതിയ നീക്കം.