പാലക്കാട് കരിമ്പ വെട്ടത്ത് ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാക്കരവീട്ടില്‍ സജിതയാണ് (26) മരിച്ചത്. രണ്ടുകുട്ടികളുെട മാതാവായ സജിത ഏഴുമാസം ഗര്‍ഭിണിയാണ്. സംഭവത്തെത്തുടര്‍ന്ന് മക്കളുമായി വീടുവിട്ടുപോയ ഭര്‍ത്താവ് നിഖിലിനെ (28) തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ സേലത്തുനിന്ന് പിടികൂടിയ പോലിസ് കല്ലടിക്കോട്ടെത്തിച്ച് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തമിഴ്‌നാട്ടിലെ സേലത്തുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍പ്പോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിഖിലിനെയും കുട്ടികളെയും കാണാനില്ലായിരുന്നു.
തിരുവനന്തപുരത്ത് പോലിസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ …
തിരുവനന്തപുരം പൂന്തുറയില്‍ പോലിസുകാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. പോലിസ് ക്വാര്‍ട്ടേഴ്‌സിലാണ് മദനകുമാറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു…
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. മൂന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിലേക്ക് സ്ഥിര പ്രവേശനം നേടിയത്. അക്കാദമിക ജീവിതത്തിലെ വഴിത്തിരിവാണ് പ്ലസ് വൺ കോഴ്സ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു