EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു.കേരളത്തില്‍ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎല്‍എയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. ആന്‍ഡമാനിലും മിസോറാമിലും തൃപുരയിലും ഗവര്‍ണറായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായി, കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടു തൊഴിലാളി നിയമത്തിനും രൂപം നല്‍കി. 1928 ഏപ്രില്‍ 12ന് വക്കം കടവിളാരത്ത് കെ. ബാനുപണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ചു. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1952ല്‍ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി ടിക്കറ്റില്‍ വിജയിച്ചു. തുടര്‍ന്ന് രാഷ്ട്രീയം വിട്ടെങ്കിലും ആര്‍ ശങ്കറിന്റെ നിര്‍ബന്ധത്താല്‍ വീണ്ടും സജീവമായി. 1970ലാണ് ആദ്യമായ നിയമസഭാ അംഗമാവുന്നത്. 1977, 1980,1982 വര്‍ഷങ്ങളില്‍ നിന്ന് ആറ്റങ്ങലില്‍ നിന്ന് വിജയിച്ചു. 1971 മുതല്‍ 1977 വരെ കൃഷി തൊഴില്‍ വകുപ്പുകളും 1980 ആരോഗ്യ, ടൂറിസം വകുപ്പുകളും കൈകാര്യം ചെയ്തു. 2004ല്‍ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ധനം, എക്‌സൈസ് മന്ത്രിയുമായി. 1982 മുതല്‍ 1984 വരെയും 2001 മുതല്‍ 2004 വരെയും ആണ് സ്പീക്കറായത്. 1993 ആന്‍ഡമാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി. 2011-2014 മിസോറാം ഗവര്‍ണറും 2014ല്‍ തൃപുര ഗവര്‍ണറുമായി. എം.എ എല്‍.എല്‍.ബി ബിരുദദാരിയാണ്.ഭാര്യ ഡോ ലില്ലി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്നു. മക്കള്‍ ബിനു, ബിന്ദു, പരേതനായ ബിജു.

Leave a Comment

Your email address will not be published. Required fields are marked *