മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.ജി ലക്ഷ്മണ്‍…

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി ജി ലക്ഷ്മണ്‍.സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഇടനിലക്കാരാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോന്‍സന്‍ കേസില്‍ പ്രതിയാക്കിയതെന്നും ഹര്‍ജിയിയില്‍ ആരോപണം ഉന്നയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *