EN24TV

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. ഇന്നു രാവിലെ ചോദ്യം ചെയ്യലിന് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് വിനായകനു മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തിൽ പോകാനാകും. അതിനിടെ വിനായകനെതിരേ നടപടിക്കൊരുങ്ങുകയാണ് വിവിധ ചലച്ചിത്ര സംഘടനകൾ. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. പൊലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്ന് വിവിധ സംഘചനാ നേതാക്കൾ പറഞ്ഞു. അതേ സമയം, വിനായകൻ താര സംഘടനയായ അമ്മയിൽ അം​ഗമല്ല.

Leave a Comment

Your email address will not be published. Required fields are marked *