EN24TV

അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം; ഭര്‍ത്തൃവീട്ടുകാരുടെ ശാരീരിക പീഡനങ്ങളെ തുടര്‍ന്ന്

വെണ്ണിയോട് പാത്തിക്കല്‍ കടവ് പാലത്തില്‍ നിന്ന് കഴിഞ്ഞ 13നു കുഞ്ഞുമായി പുഴയില്‍ ചാടി അമ്മയും കുഞ്ഞും മരിച്ചതിനിടയാക്കിയതു ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമെന്നു മരിച്ച യുവതിയുടെ മാതാപിതാക്കളുടെ പരാതി. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശനയും (32), മകള്‍ 5 വയസ്സുകാരി ദക്ഷയുമാണു മരിച്ചത്. ദര്‍ശനയുടെ ഭര്‍ത്താവ് വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്‌മില, സഹോദരി ആശ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണു വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും ആരോപണം.13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു ശേഷം, ഭര്‍ത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദര്‍ശന മകള്‍ ദക്ഷയുമായി പുഴയിലേക്കു ചാടിയത്. നാട്ടുകാര്‍ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ദര്‍ശന 5 മാസം ഗര്‍ഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങള്‍ക്ക് ശേഷമാണു ലഭിച്ചത്. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നു മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചു. 2016 ഒക്ടോബര്‍ 23നായിരുന്നു ദര്‍ശനയുടെ വിവാഹം.

Leave a Comment

Your email address will not be published. Required fields are marked *