EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



രാഹുൽ ​ഗാന്ധി കോട്ടയ്ക്കൽ ആശുപത്രിയിൽ…

കോൺ​ഗ്രസ് സമുന്നത നേതാവ് രാഹുൽ ​ഗാന്ധിയെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ പ്രവേശിപ്പിച്ചു. 7 ദിവസത്തെ ആയുർവേദ ചികിത്സയാണ് രാഹുലിനു വിധിച്ചിരിക്കുന്നത്. ഭാരത് ജോഡോ പദയാത്രയിലടക്കം അയ്യായിരത്തോളം കിലോമീറ്റർ പദയാത്ര നടത്തിയതിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾക്കു വിദ​ഗ്ധ ചികിത്സയും പത്തു ദിവസത്തെ വിശ്രമവുമാണ് ലക്ഷ്യമെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. സഹോദരനെ കാണാനും സുഖവിവരങ്ങൾ അന്വേഷിക്കാനും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി നാളെ കോട്ടയ്ക്കലെത്തും.ഇന്നുരാവിലെയാണ് രാഹുൽ ​ഗാന്ധി കോട്ടയ്ക്കലെത്തിയത്. ഇന്നലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം എറണാകുളത്തായിരുന്നു വിശ്രമം.

Leave a Comment

Your email address will not be published. Required fields are marked *