EN24TV

പീഡന കേസ് അട്ടിമറിക്കാൻ സിപിഎം മുൻ എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി…

തിരുവമ്പാടിയിലെ മുൻ സിപിഎം എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പാർട്ടി കമ്മിഷൻ. പെണ്ണ് കേസിലെ പ്രതിയെ രക്ഷിക്കാൻ 25 ലക്ഷം രൂപ കൈപ്പറ്റി എന്നതടക്കം അതീവ ​ഗുരുതരമായ കുറ്റങ്ങളാണ് ജോർജിനെതിരേ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം വീട് നിർമിക്കാൻ ക്വാറി ഉടമകളിൽ നിന്ന് വലിയ തോതിൽ സഹായം തേടിയെന്നും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ജോർജ് തോമസനെതിരേ കോൺ​ഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതണ് പാർട്ടി നടത്തിയ അന്വേഷണത്തിലും പുറത്തു വരുന്നത്.പീഡല കേസ് അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ കേസിൽ ജോർജ്എം പ്രതിയാകും. എൽഎ എന്ന നിലയ്ക്ക് പണം വാങ്ങിയത് വിജിലൻസ് അന്വേഷണത്തിനും വഴി തുറക്കും. അതിനാൽ പാർട്ടിക്ക് പുറത്തേക്ക് അന്വേഷണം നീളാതിരിക്കാനായി പാർട്ടി റിപ്പോർട്ട് പുറത്ത് വരാതിരിക്കാനാവും സിപിഎം ശ്രമിക്കുന്നത്. ഇതിനു സംസ്ഥാന നേതൃത്വത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്.എംഎൽഎ നടത്തിയ ഇടപാടുകളെല്ലാം ദുരൂഹമാണ്. ഇതേക്കുറിച്ച് പാർട്ടി കമ്മിഷനല്ല, പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് കോൺ​ഗ്രസ് നതാക്കൾ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *