EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ചന്ദ്രയാന്‍-3 യാത്ര തുടരുന്നു; നിര്‍ണായകം ഈ കടമ്പകള്‍…

വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. നിര്‍ണായകമായ ഒട്ടേറെ ഘട്ടങ്ങള്‍ താണ്ടിയ ശേഷം മാത്രമേ ചന്ദ്രയാന്‍-3ന് ചന്ദ്രനില്‍ സേഫ് ലാന്റിങ് സാധ്യമാകുകയുള്ളൂ. വിക്ഷേപണം വിജയകരമാണെങ്കിലും 3,84,000 കിലോമീറ്റര്‍ അകലെ ചന്ദ്രനിലെത്തണമെങ്കില്‍ ഒന്നര മാസം യാത്ര ചെയ്ത് നിര്‍ണായക ഘട്ടങ്ങള്‍ പിന്നിടണം. പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്.1. വിക്ഷേപണം മുതല്‍ ഭൂമിക്ക് ചുറ്റുമുള്ള പേടകത്തിന്റെ സഞ്ചാരം വരെ. എര്‍ത്ത് സെന്‍ട്രിക് ഫേസ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
2. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര. അതായത് ലൂണാര്‍ ട്രാന്‍സ്ഫര്‍ ഫേസ്.
3. ചന്ദ്രന് ചുറ്റം കറങ്ങിയ ശേഷം സേഫ്റ്റ് ലാന്‍ഡിങ്. മൂണ്‍ സെന്‍ട്രിക് ഫേസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
എല്‍.വി.എം 3 വിക്ഷേപണവാഹനത്തില്‍ കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ പേടകത്തിന്റെ ഇന്റഗ്രേറ്റഡ് മൊഡ്യൂളിനെ ഭൂമിക്കു ചുറ്റുമുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് സ്ഥാപിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (ലൂണാര്‍ പെരിജി) 170 കിലോമീറ്ററും ഭൂമിയോട് ഏറ്റവും ദൂരെയുള്ള അകലം (ലൂണാര്‍ അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ഭ്രമണം ചെയ്യുന്നത്. ലാര്‍ഡര്‍, റോവര്‍ പ്രൊപ്പല്‍ഷന്‍ മെഡ്യൂള്‍ എന്നിവ ചേര്‍ന്നതാണ് ഇന്‍ഗ്രേറ്റഡ് മൊഡ്യൂള്‍. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തുകടക്കുക. ഇങ്ങനെ അഞ്ചോ ആറോ തവണ പരിക്രമണപാത ഉയര്‍ത്തിയ ശേഷമാണ് ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് പ്രയാണം ചെയ്യുക. ഈ ഘട്ടങ്ങള്‍ പിന്നിടുമ്പോഴേക്കും ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിക്രമണ പാതയിലേക്ക് പ്രവേശിക്കും. ഈ ഘട്ടവും ചന്ദ്രയാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

Leave a Comment

Your email address will not be published. Required fields are marked *