EN24TV

എന്നെ അകത്തിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷനാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്; കെ സുധാകരന്‍…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹ വാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തുവെന്നാണ് സുധാകരന്‍ പറഞ്ഞത്. കേസില്‍ തന്നെ ജയിലിന് അകത്തിട്ടാല്‍ ഉയര്‍ന്ന പ്രമോഷന്‍ നല്‍കാമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി സുധാകരന്‍ പറയുന്നു.പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരന്‍ അന്വേഷണം നേരിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *