EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്…

കോൺഗ്രസുമായി നാല് പതിറ്റാണ്ടു കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളത്. ക്ഷണിച്ചാൽ അവർ കൂടെ പോരുമെന്നു കരുതുന്ന സി.പി.എം നേതാക്കൾ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതിലാണ് ഞങ്ങൾക്ക് അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽ കോഡിൽ രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇ.എം.എസ് പറഞ്ഞത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് സി.പി.എം അംഗങ്ങൾ നിയമസഭയിൽ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാർഷികമാണിന്ന്.സുശീലാ ഗോപാലൻ അടക്കമുള്ള നേതാക്കൾ ഏക സിവിൽ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം.വി ഗോവിന്ദൻ പറയുന്നത് കോൺഗ്രസിന് വ്യക്തതയില്ലെന്ന്. കോൺഗ്രസിന്വ്യക്തതയില്ലായിരുന്നെങ്കിൽ രാജ്യം ഭരിച്ചിരുന്ന കാലത്ത് തന്നെ ഏക സിവിൽ കോഡ് നടപ്പാക്കിയേനെ. അധികാരത്തിൽ ഇരിക്കുമ്പോഴും അധികാരത്തിൽ നിന്ന് പുറത്തായപ്പോഴും ഏക സിവിൽ കോഡ് നടപ്പാക്കേണ്ടെന്ന് കൃത്യതയോടെ നിലപാടെടുത്ത പാർട്ടിയാണ് കോൺഗ്രസ്. ഇതൊരു മതപരമായ വിഷയമാക്കാതെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. അതിനിടിയിൽ ആരെയെങ്കിലും കിട്ടുമോയെന്ന് അറിയാനാണ് സി.പി.എം ഇറങ്ങിയിരിക്കുന്നത്.ലീഗ് ഇപ്പോൾ പോകുമെന്നാണ് സി.പി.എം നേതാക്കളും ദേശാഭിമാനിയും കൈരളിയും പ്രചരിപ്പിച്ചത്. അത് അവർ മാത്രം വിചാരിച്ചതാണ്. ദേശീയ, കേരള രാഷ്ട്രീയവും മാറി വരുന്ന സാഹചര്യങ്ങളും ഏറ്റവും നന്നായി വിലയിരുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. സി.പി.എം സെമിനാറിന് പോകില്ലെന്നു മാത്രമല്ല കോൺഗ്രസാണ് ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭം രാജ്യത്ത് നയിക്കേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞിട്ടുണ്ട്. സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾക്ക് അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കോൺഗ്രസും ലീഗുമായുള്ള ബന്ധത്തിൽ ഒരു ഉലച്ചിലും ഉണ്ടാകില്ലെന്ന് സമസ്ത നേതാവ് ജിഫ്രികോയ തങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്ലീം സമുദായം ഉൾപ്പെടെയുള്ളവർക്കിടയിൽ ഒരു അരക്ഷിതാവസ്ഥയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഭരണകകക്ഷി നടത്തുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതിൽ ഒരു തെറ്റുമില്ല.

Leave a Comment

Your email address will not be published. Required fields are marked *