EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മലപ്പുറത്തെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്ത്‌: കെ ടി ജലീൽ…

മലപ്പുറം ജില്ലയിലെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്താണെന്നത് മറക്കരുതെന്ന്‌ കെ ടി ജലീൽ എംഎൽഎ. 1990 ൽ ഹയർസെക്കൻ്ററി സ്‌കൂളുകൾ ആദ്യമായി ആരംഭിച്ചശേഷം എൽഡിഎഫ്‌ ഭരിച്ച 18 വർഷ കാലയളവിൽ 671 പ്ലസ്‌ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ്‌ ഭരിച്ച 15 വർഷങ്ങളിൽ മലപ്പുറത്തിന് നൽകിയത് 449 പ്ലസ്‌ടു ബാച്ചുകളാണ്. മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്‌കൂളുകളാണ് തുടങ്ങിയത്. യുഡിഎഫ്‌ വരുത്തിവെച്ച തെക്കു-വടക്ക് ഏറ്റവ്യത്യാസം സമയബന്ധിതമായി പൂർണ്ണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി ഒരു സംഭാഷണ മധ്യേ വ്യക്തമാക്കിയതായും ജലീൽ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *