EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്…

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎൽഎയും സംഘവും മുന്നോട്ടു പോവുന്നത്.അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അരിശം തുടങ്ങിയത്. കള്ളപ്പണക്കാരെയും ഗുണ്ടാ നേതാക്കൻമാരെയുമൊക്കെ ജനപ്രതിനിധി സഭകളിലേക്ക് മത്സരിപ്പിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അപകടപ്പെടുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഓർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാവിയിൽ ഇതിൻ്റെയൊക്കെ ദുരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് നേതൃത്വം തിരിച്ചറിയണം.ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകർ ഇതൊന്നും അംഗീകരിക്കില്ലെന്നുറപ്പ്. വേട്ടയാടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചതിന്റെ പേരില്‍ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണിലും ഭീഷണി മുഴക്കുകയാണ്.പി.വി. അൻവർ MLA തന്നെ ഭീഷണിപ്പെടുത്തിയതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണും ഡിജിപിക്ക് പരാതി നൽകി. വ്യാജവാർത്തകളോ അസത്യങ്ങളോ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോ മാധ്യമപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്. അങ്ങനെ നേരിടേണ്ടതിന് പകരം ഒരു വ്യവസായി കൂലി ഗുണ്ടകളുടെ പിന്‍ബലത്തില്‍ ഗുണ്ടായിസവും ഭീഷണിയും നടത്തുന്നത് അംഗീകരിക്കാനാവില്ല.മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു . മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് നിയമസംഹിതയും ജനാധിപത്യവും അരക്കിട്ടുറപ്പിക്കണം. മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമ പ്രവർത്തകരെ വൺ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എയെ നിലയ്ക്കു നിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ ഇന്ന് ഉച്ചയ്ക്കുശേഷം 3 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പ്രസ് ക്ലബിനു മുന്നിൽ നിന്ന് പ്രകടനമായി നടത്തിയ മാർച്ച്വി വിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും സംസാരിക്കും. എല്ലാ മാധ്യമ പ്രവർത്തകരെയും ജനാധിപത്യ സ്നേഹികളും സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *