
ചെറുപുഴയില്‍ വീട്ടിനുള്ളില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയും മൂന്ന് മക്കളും സുഹൃത്തുമാണ് മരിച്ചത്. ശ്രീജ, സുഹൃത്ത് ഷാജി, ശ്രീജയുടെ മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം. വീട് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിതുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്.