EN24TV

കര്‍ണാടക മുഖ്യമന്ത്രി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച; സിദ്ധരാമയ്യയുടെ പ്രസ്താവനകളില്‍ അതൃപ്തിയുമായി ഡി.കെ

കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്നാണ് പരാതി. സിദ്ധരാമയ്യയുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങള്‍ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *