
ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്.വെള്ളി രാവിലെ മയക്കുവെടി വയ്‍ക്കാനുള്ള സർവ സന്നാഹങ്ങളുമായി കാത്തിരുന്ന ദൗത്യസംഘത്തെയും നാട്ടുകാരെയും നിരാശരാക്കി കൊമ്പൻ അപ്രത്യക്ഷനായിരുന്നു. 13മണിക്കൂറിന് ശേഷം വൈകിട്ട് 5.30ഓടെയാണ് ശങ്കരപാണ്ടിമെട്ടിലെ ഏലത്തോട്ടത്തിൽ വനപാലകർ അരിക്കൊമ്പനെ കണ്ടത്. എട്ടോടെ അരിക്കൊമ്പനെ ദൗത്യ സ്ഥലത്തെത്തിച്ച് മയക്കുവെടി വയ്‍ക്കാനാണ് തീരുമാനം.