
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും.മദ്ധ്യപ്രദേശിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വെല്ലിംഗ്ടൺ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് അഞ്ചോടെ പ്രധാനമന്ത്രി എത്തിച്ചേരും. തുടർന്ന് 5.30 ന് തേവര ജംഗ്ഷൻ മുതൽ ‘യുവം 2023’ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാർട്ട് കോളേജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റർ ദൂരം റോഡ് ഷോ നടക്കും.ആറ് മണിയ്‌ക്ക് യുവം പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.